2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട..

പെരുന്നാളിന് കിട്ടിയ അഞ്ചു ദിവസത്തെ ലീവ് അടിച്ചു പൊളിക്കലിന്റെ ഭാഗമായി ഇന്നലെ സുഹൃത്തിന്റെ റൂമില്‍ ചെന്നപ്പോള്‍ അവിടെ എല്ലാവരും കമ്പ്യൂട്ടറിന്റെ മുന്നിലാണ്.സംഭവം അറിയാന്‍ ആകാംക്ഷയോടെ തലയിട്ട ഞാന്‍ കണ്ടത് അവന്‍റെ നാട്ടിലെ കൂട്ടുകാര്‍ വീഗാലാന്‍ഡില്‍ ടൂര്‍ പോയ ഫോട്ടോസ് ആണ്. ഇതില്‍ ഇപ്പൊ എന്തിരിക്കുന്നു എന്ന് കരുതി ഇരിക്കുമ്പോഴാണ് ഫോട്ടോസ് മാറി മാറി വന്നത്..നനഞ്ഞോട്ടിയ വസ്ത്രങ്ങളണിഞ്ഞ തരുണീ മണികള്‍ ..ആഖോഷതിനിടെ അലക്ഷ്യമായിട്ട വസ്ത്രതിനിടെ പുറത്തു കാണുന്ന അര്‍ദ്ധ നഗ്ന മേനികള്‍ ആസ്വതിക്കുകയാണ് അവര്‍...


രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത് പോലൊരു പെരുന്നാളിന് ഞാനും എന്‍റെ പ്രിയ സുഹൃത്ത്‌ ബഷീറും മലമ്പുഴ ഫാന്റസി പാര്‍ക്ക് അമ്യൂസ്മെന്റ് പാര്‍കില്‍ പോയി...കാലത്ത് തുടങ്ങിയ ആഘോഷം വൈകും വരെ നീണ്ടു..എല്ലാ റൈടുകളിലും ,പൂളുകളിലും ആയി ഒടുക്കത്തെ അര്മാധിക്കള്‍....അവിടത്തെ സ്പെഷ്യല്‍ വേവ് പൂള്‍ ആയിരുന്നു..തിരമാല തടാകം..,,,അത്യാവശ്യം വലിയ ഒരു പൂളില്‍ അവര്‍ സൃഷ്ടിക്കുന്ന കൃതിമ തിരമാല...ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരു വടമുപയോഗിച്ചു ഇരു വശങ്ങളിലുമായി തരംതിരിച്ചിരിക്കുന്നു....തിരമാല കളി തുടങ്ങുന്നതിനു മുമ്പായി അവര്‍ അനൌണ്‍സ് ചെയ്യും..ഈ അനൌണ്സ് കേട്ടാല്‍ പിന്നെ എല്ലാവരും ഓടി ഈ പൂളിലെത്തും. പിന്നീട് ഈ തിരമാലയിലാണ് എല്ലാവരുടെയും പ്രകടനം...ആര്‍പ്പുവിളികള്‍...അട്ടഹാസങ്ങള്‍...എന്തായാലും സംഭവം രസമാണ്....

വൈകുന്നേരമായതോടെ ഞങ്ങളുടെ ഗ്യാസ് തീര്‍ന്നു.ക്ഷീണിച്ച ഞങ്ങള്‍ വേവ് പൂളിന് മുന്നിലുള്ള ഒരു സിമെന്റ് ബഞ്ചില്‍ ഇരുന്നു.പൂളിലുള്ള എല്ലാവരും തിരമാലയും പ്രതീക്ഷിച്ചു ഇരിക്കുകയാണ്.അപ്പോഴാണ്‌ തൊട്ടടുത്തുള്ള ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ പരിചയപ്പെട്ടത്‌. ഒരു പരപ്പനങ്ങാടിക്കാരന്‍ ഷമീര്‍.രണ്ടു മാസമേ ആയുള്ളൂ പുള്ളിക്കാരന്റെ കല്യാണം കഴിഞ്ഞിട്ട്.ഭാര്യയെയും കൂട്ടി വന്നതാണ്...പുള്ളിക്കാരന്റെ ഭാര്യ പൂളില്‍ ഇറങ്ങിയിട്ടുണ്ട് .അവള്‍ ഇടയ്ക്കിടയ്ക്ക് അയാളെ നോക്കുന്നുമുണ്ട്.....മ്യൂസിക്‌ മുഴങ്ങി...ആളുകള്‍ ആര്‍പ്പു വിളികള്‍ മുഴക്കി.തിരമാലയുടെ വരവായ്..പെട്ടെന്ന് ശമീരിന്റെ തൊട്ടടുത്ത്‌ രണ്ടു ചെറുപ്പക്കാര്‍ വന്നിരുന്നു.അവര്‍ നോക്കുന്നത് സ്ത്രീകളുടെ ഭാഗതേക്കാണ്.ഉയര്‍ന്നു പൊങ്ങുന്ന വെള്ളത്തില്‍ ലക്‌ഷ്യം തെറ്റിക്കിടക്കുന്ന സ്ത്രീകളുടെ നഗ്നതയിലേക്കാണ് അവരുടെ നോട്ടം.

ഡാ നോക്കെടാ ആ മഞ്ഞ ചുരിദാറിനെ...അടിപൊളി പീസാ ...ഹോ....അവളുടെ ആ........ഉം ....ഉം ഹോ ഇവളുടെയൊക്കെ കെട്ടിയവന്റെ ഭാഗ്യം. '''''''' ഷമീറിന്റെ ഭാര്യയെ നോക്കിയാണ് അവര്‍ കമന്റ്‌ അടിക്കുന്നത്...സ്വന്തം ഭാര്യയുടെ ശരീരത്തെ ഭാഗങ്ങളെ കുറിച്ച് അവര്‍ പറയുന്നത് കേട്ടപ്പോള്‍ അയാളുടെ തല കുനിഞ്ഞു...അയാളുടെ അവസ്ഥ ഞങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ...അതും കഴിഞ്ഞു അവര്‍ മൊബൈല്‍ എടുത്തു ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമമായപ്പോള്‍ ഞങ്ങള്‍ ഇടപെട്ടു .കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോള്‍ സെകുരിടിഇടപെട്ടു അവരെ പുറത്താക്കി....ഷമീര്‍ എന്നാ ആ ചെറുപ്പക്കാരന് പിന്നീട് ഞങ്ങളുടെ മുഖത്ത് നോക്കാന്‍ പോലും ചമ്മലായിരുന്നു.....

ഇനിയും പെരുന്നാളും,ഓണവും,ക്രിസ്സ്തുമസ്സും വരും.നമ്മള്‍ ഫാമിലി ആയി ഒക്കെ ടൂറും പോവും..ഇത് പോലുള്ള വെള്ളത്തിലേക്ക്‌ നമ്മുടെ പെങ്ങന്മാരേയും,കുടുംപക്കരെയും ഇറക്കുന്നതിനു മുമ്പ് മാന്യമായി വസ്ത്രം ധരിപ്പിക്കാനെങ്കിലും മറക്കരുത്..പച്ച മാംസം കൊത്തി വലിക്കുന്ന കഴുകന്‍ ക്യാമറ കണ്ണുകള്‍ നമുക്ക് ചുറ്റുമുണ്ട്.... നമ്മുടെ പെങ്ങന്മാരുടെ അര്‍ത്ഥ നഗ്ന ചിത്രങ്ങള്‍ നാളെ ഏതെങ്കിലും സെക്സ് സൈറ്റിലോ ...അല്ലെങ്കില്‍ വ്യാജ എഫ് ബി അക്കൗണ്ടകളുടെ പ്രൊഫൈല്‍ പിക്ചറിലോ വരാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.....


സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട..........

2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ഓരോ കുഞ്ഞുങ്ങള്‍ക്കും എന്റെ ബ്ലോഗിന്‍റെ വിദ്യാരംഭദിനാശംസകള്‍ നേരുന്നു...

അറിവ് അതാണ് മനുഷ്യനെ സമൂഹത്തില്‍ ഉന്നതനക്കുന്നതും,അഥമനാക്കുന്നതും.അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ഓരോ കുഞ്ഞുങ്ങള്‍ക്കും എന്റെ ബ്ലോഗിന്‍റെ ആശംസകള്‍ നേരുന്നു...

2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

ബലിപെരുന്നാള്‍ രാവ്,

ബലിപെരുന്നാള്‍ രാവ്,

അമ്പിളിച്ചെമ്പ്
അടുപ്പത്തുവച്ച് മാനം
ഭൂമിയ്ക്ക് വെളിച്ചപ്പാലു കാച്ചും…


നക്ഷത്രങ്ങള്‍ കണ്ണുചിമ്മിക്കുടിച്ച
ബാക്കി
മാനം തെങ്ങോലപ്പഴുതിലൂടെ
മണ്ണിലുറ്റിക്കും..

മുനിഞ്ഞു കത്തുന്ന പാനൂസ് വെട്ടത്തില്‍
നിസ്കാരപ്പായയില്‍ ദുആ ഇരുന്നുമ്മ
മരിച്ച പ്രിയപ്പെട്ടവര്‍ക്കൊക്കെ
യാസീനോതിക്കും…

ഗോതമ്പുകൊണ്ട് അലീസവെച്ച്
പെങ്ങള്‍
ഓതിത്തളര്‍ന്ന ഞങ്ങള്‍ക്കു
വിളമ്പും..

തൊടിയിലറുക്കാന്‍ കെട്ടിയ
മൂരിക്കുട്ടന്റെ നിലവിളിയില്‍
ഉമ്മാമ
ബലിപെരുന്നാളിന്റെ
കഥകള്‍ പറയും…

ഇബ്റാഹീം… ഇസ്മാഈല്‍… ഹാജറ
സംസത്തിന്റെ ചരിത്രം
പറഞ്ഞവസാനിക്കുമ്പോള്‍
വെന്ത
മാംസത്തിന്റെ മണം മൂക്കിലടിക്കും…

വയറുനിറഞ്ഞ ഞങ്ങളെ
ഉമ്മാമ
ജിന്നിന്റെ കഥകള്‍ പറഞ്ഞു
കിടത്തും
ഉറക്കത്തില്‍ മക്കം കിനാകാണാന്‍
പ്രാര്‍ത്ഥിച്ച് കെട്ടിപ്പിടിച്ചുറങ്ങും…

പുത്തനുടുപ്പിട്ടു പട്ടുറുമ്മാല്‍ കഴുത്തില്‍കെട്ടി
പള്ളിയില്‍ പോകുമ്പോള്‍
ഉറുമാമ്പഴക്കവിള്‍ തട്ടത്തലപ്പില്‍ മറച്ച്
സുറുമക്കണ്ണുകൊണ്ട് ഉമ്മുകുത്സു നോക്കും…

പള്ളിയിറങ്ങി പാടവരമ്പിലൂടെ നടക്കുമ്പോള്‍
പുള്ളിമീനിനെയൂറ്റാന്‍
കസവുതട്ടമൂരിത്തന്ന്
കുത്സുപ്പെണ്ണ് ചിരിക്കും…

മറവികളിലെ ഓര്‍മ്മമുറിവുകള്‍ക്ക്
ഇങ്ങനെ
ഓരോ പെരുന്നാളും
മധുരമുള്ള മരുന്നാവും.


കവിത/ ബക്കര്‍ കല്ലോട്

2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

സ്ത്രീകളെ സഹായിക്കാന്‍ വനിതാ ഹെല്‍പ്പ് ലൈനുകള്‍- 1091

സ്ത്രീകളെ സഹായിക്കാന്‍ വനിതാ ഹെല്‍പ്പ് ലൈനുകള്‍- 1091

സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേരളാ പോലീസ് എല്ലാ ജില്ലാ /സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമുകളിലും വനിതാ ഹെല്‍പ്പ് ലൈനുകള്‍ രൂപീകരിച്ചി ട്ടുണ്ട്.അപകടങ്ങളില്‍പ്പെടുന്നവരും, രാത്രിയില്‍ യാത്രചെയ്യുന്നവരും, പൂവാല ശല്യത്തിനിരയാകുന്നവരുമായ സ്ത്രീകള്‍ക്ക് അടിയന്തിര സഹായം നല്‍കുകയാണ് വനിതാ ഹെല്‍പ്പ് ലൈനിന്റെ ചുമതല. സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്ക് പരമാവധി സഹായം ഉറപ്പ് വരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം പൌരന്മാര്‍ പരമാവധി പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ പദ്ധതി വിജയകരമാക്കാന്‍ സാധിക്കു. കേരളത്തിലെ വിവിധ ജില്ലകളിലെയും സിറ്റികളിലെയും പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്‍പ്പ് ലൈനുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു. 1091 എല്ലാ വനിതാ ഹെല്‍പ്പ് ലൈനുകളുടെയും പൊതുവായ ടോള്‍ഫ്രീ നമ്പരാണ്. ലാന്‍ഡ് ഫോണില്‍ നിന്നും ഇതിലേയ്ക്ക് വിളിക്കാവുന്നതാണ്.

തിരുവനന്തപുരം - 1091/9995399953,
തിരുവനന്തപുരം റൂറല്‍ - 1091/ 0471 2418277,
കൊല്ലം - 1091/0474 2764579,
പത്തനംതിട്ട - 1091/0468 2325352,
ഇടുക്കി - തൊടുപുഴ - 1091/0486 2229100 &
കട്ടപ്പന - 1091/9497932403,
ആലപ്പുഴ - 1091/0477 2237474,
കോട്ടയം - 1091/0481 2561414,
എറണാകുളം സിറ്റി - 1091/0484 2356044,
എറണാകുളം റൂറല്‍ - 1091/0484 2623399,
തൃശൂര്‍ - 1091/0487 2428855,
പാലക്കാട് - 1091/0491 2504650,
മലപ്പുറം - 1091/0483 2734830,
കോഴിക്കോട് റൂറല്‍ - 1091/0496 2517767,
കോഴിക്കോട് സിറ്റി - 1091/0495 2724420/9497987185,
വയനാട് - 1091/0493 6206127,
കണ്ണൂര്‍ - 1091/0497 2764046,
കാസര്‍ഗോഡ് - 1091/04994 257591.
അടിയന്തിര സഹായം ആവശ്യമുള്ള വനിതകള്‍ അതാത് ജില്ലയിലെ/സിറ്റിയിലെ വനിതാ ഹെല്‍പ്പ് ലൈനുകളുമായി ബന്ധപ്പെടേണ്ടതാണ്.

Kerala Police

Kerala Police have a scheme by name “Kerala Police Message Centre “for the general public to reach police by SMS. It is intended to prevent crimes, terrorist acts rendering of immediate assistance on receipt of information regarding traffic problems, accidents, harassment by antisocial elements etc. through SMS by any one on the spot to the SMS No 94979 00000.

This portal is dedicated to the cause of tracking Missing and vulnerable Children.

http://trackthemissingchild.gov.in/trackchild
This portal is dedicated to the cause of tracking Missing and vulnerable Children. This portal holds the database of children, who are staying at different Child Care Institute. This is an Initiative of Ministry of Women and Child Development, Government of India to track the progress of children of every CCI in the country. It also aims to track down every missing child of this country.

'1090' കേരള പോലീസ് ക്രൈം സ്റ്റോപ്പര്‍ നമ്പര്‍



'1090' . ഈ നമ്പരിനെക്കുറിച്ച്‌ നിങ്ങള്‍ക്കറിയാമോ ? നിങ്ങളുടെ വീടിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന ആളുകളെക്കുറിച്ച് നിങ്ങള്ക്ക് ഈ നമ്പരില്‍ പരാതിപ്പെടാം. നിങ്ങള്‍ കേരളത്തില്‍ എവിടെയാണെങ്കിലും നമ്മുടെ കേരളപോലീസ് പത്തു മിനിട്ടിനുള്ളില്‍ നിങ്ങളുടെ സഹായത്തിനെത്തും. ഓരോ ജില്ലകളില്‍ താമസിക്കുന്നവര്‍ക്കും വിളിക്കുന്ന സിറ്റി കോഡ് മാറും എന്ന് മാത്രം. ഉദാഹരണത്തിന് തൃശ്ശൂര്‍ ജില്ലയിലെ ഒരാള്‍ ഈ നമ്പരില്‍ വിളിച്ചാല്‍ കോഡ് 0487 ആയിരിക്കും (0487-1090). മദ്യപിച്ചു ഭീകരാന്തരീക്ഷം ഉണ്ടാക്കുന്നവര്‍, അന്യസംസ്ഥാനത്ത് നിന്നും വന്നു കറങ്ങിനടക്കുന്ന അപരിചിതര്‍ തുടങ്ങി സംശയിക്കാവുന്ന പ്രധാനകാര്യങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാം. എമര്‍ജന്‍സി നമ്പരായ 100 കൂടാതെ എന്ന ഈ നമ്പരും നിങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണ്