
ചേറ്റുവ സ്വാശ്രയ കുടിവെള്ള പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയായി ...
ചേറ്റുവ സ്വാശ്രയ കുടിവെള്ള പദ്ധതി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.വൈദ്യുതി കണക്ഷന്‍ ലഭിച്ചു. വര്‍ഷങ്ങളായി കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന ചേറ്റുവ പടിഞ്ഞാറന്‍ മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതി കമ്മീഷന്‍ ചെയ്തിരുന്നു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതി ഫണ്ട് 12.5 ലക്ഷം ചെലവിലാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. 1960-61 വര്‍ഷത്തില്‍ ഇസ്മായില്‍ മുഹമ്മദ് കാസിം സേഠ് എന്ന വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് ടാങ്ക് നിര്‍മിച്ച് പ്രവര്‍ത്തനം നടത്തിയിരുന്നു. സമീപത്തുള്ള കിണറ്റില്‍ നിന്നാണ് വെള്ളം അടിച്ച് കുടിവെള്ള വിതരണം നടത്തിയിരുന്നത്. പിന്നീട് വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്തതോടെ ടാങ്ക് നോക്കുകുത്തിയായി. ഈ ടാങ്ക് പൊളിച്ച് പുതിയത് സ്ഥാപിച്ചു. 10,000 ലിറ്റര്‍ വെള്ളം കൊള്ളാവുന്ന ഫൈബര്‍ ടാങ്കാണ് സ്ഥാപിച്ചത്.
ചേറ്റുവ പടിഞ്ഞാറന്‍ മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിട്ടതോടെ നാട്ടുകാര്‍ MLA ക്കും, പഞ്ചായത്തിനും നിവേദനം നല്‍കി. ഒന്നാം വാര്‍ഡ് അംഗം സുമയ്യ സിദ്ദിക്ക്, R.M. ശംസുദ്ധീന്‍, 16-ം വാര്‍ഡംഗം പ്രീത ടീച്ചര്‍ ..തുടങ്ങിയവരുടെ ശ്രമഫലമായി,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് എസ് സി ഫണ്ട് 12.5 ലക്ഷം അനുവദിച്ചു.
മോട്ടോര്‍ ഷെഡും പുതുക്കി,സമീപത്തെ കിണര്‍ വൃത്തിയാക്കി, കോളനികളില്‍ 14 ടാപ്പുകള്‍ സ്ഥാപിച്ചു, ലൈനും വലിച്ചു.
മന്നത്ത് കോളനി, മാടക്കായില്‍ കോളനി, തുമ്പന്‍തറ തെക്ക് -വടക്ക് കോളനികള്‍ , ചെമ്പന്‍തറ കോളനി, കോട്ടക്ക് പടിഞ്ഞാറ് -കിഴക്ക് കോളനികള്‍ , ചിപ്ലിമാട്, ഫിഷര്‍മാന്‍ കോളനി, എന്നിവടങ്ങളിലെ കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കും ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ